ധോണിപ്പടയെ തോല്‍പിച്ചതെങ്ങനെ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

Published : Apr 04, 2019, 08:50 AM IST
ധോണിപ്പടയെ തോല്‍പിച്ചതെങ്ങനെ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

Synopsis

ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ തോൽവി സമ്മാനിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. മുംബൈ 37 റൺസിനാണ് ചെന്നൈയെ തോല്‍പിച്ചത്.   

മുംബൈ: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ തോൽവി സമ്മാനിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. മുംബൈ 37 റൺസിനാണ് ചെന്നൈയെ തോല്‍പിച്ചത്. തുടക്കത്തിലേ ചെന്നൈയുടെ വിക്കറ്റുകൾ നേടാനായതാണ് മത്സരത്തിൽ നിർണായകമായതെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശ‌ർമ്മ പറഞ്ഞു. 170 സുരക്ഷിത സ്കോറായിരുന്നുവെന്നും രോഹിത് ശർമ്മ മത്സര ശേഷം വ്യക്തമാക്കി.

മുംബൈയുടെ 170 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് 133 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 റൺസെടുത്ത കേദാർ ജാദവിന് മാത്രമേ പൊരുതാനായുള്ളൂ. റെയ്ന 16 റണ്‍സും ധോണി 12 റണ്‍സും റായ്‌ഡു പൂജ്യത്തിനും പുറത്തായി. മലിംഗയും ഹർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിനാണ് 170 റൺസെടുത്തത്. 43 പന്തിൽ 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. ക്രുനാൽ പാണ്ഡ്യ 42ഉം ഹർദിക് പാണ്ഡ്യ എട്ട് പന്തിൽ 25 റൺസുമെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 റൺസിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹർദിക്കാണ് മാൻ ഓഫ് ദ മാച്ച്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍