
മൊഹാലി: ഐപിഎല്‍ 12-ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ആര്‍ അശ്വിന്‍. 12 മത്സരങ്ങളില്‍ നിന്ന് 7.21 ഇക്കോണമിയില്‍ 14 വിക്കറ്റ് അശ്വിന്‍ നേടി. അശ്വിന്‍ പറയുന്നത് താനാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച സ്‌പിന്നര്‍ എന്നാണ്.
പ്രതിഫലം വാങ്ങുന്ന ഒരു ക്രിക്കറ്റ് വിദഗ്‌ധനായാല്‍ മറ്റ് സ്‌പിന്നര്‍മാരെ വിലയിരുത്താം. എന്നാല്‍ ഐപിഎല്ലില്‍ താന്‍ മികച്ച ബൗളറാണ് എന്നാണ് വിശ്വാസം. ഐപിഎല്ലില്‍ 11-ാം സീസണിലാണ് കളിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാനായി എന്ന് കരുതുന്നു. മറ്റാരെങ്കിലുമായി പോരാടുന്നതില്‍ നിന്ന് ഒരിക്കലും മാറിനില്‍ക്കാറില്ല. എന്നാല്‍ താനിപ്പോഴും മുന്നിലുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
ഐപിഎല്ലില്‍ തിളങ്ങുമ്പോഴും 2015 ജൂണിന് ശേഷം ഏകദിനം കളിക്കാന്‍ അശ്വിന് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യക്കായി 111 ഏകദിനങ്ങളും 65 ടെസ്റ്റുകളും അശ്വിന്‍ കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!