ഇന്ത്യയുടെ ലോകകപ്പ് ടീം; നിര്‍ണായക നിര്‍ദേശവുമായി ചീഫ് സെലക്ടര്‍

By Web TeamFirst Published Apr 9, 2019, 5:39 PM IST
Highlights

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ  ഈ മാസം 15നാണ് പ്രഖ്യാപിക്കുന്നത്. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ എല്ലാ ടീമുകളും ഒരു തവണ പരസ്പരം ഏറ്റമുട്ടും. 1992 ലോകകപ്പ് മാതൃകയിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ  ഈ മാസം 15നാണ് പ്രഖ്യാപിക്കുന്നത്. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ എല്ലാ ടീമുകളും ഒരു തവണ പരസ്പരം ഏറ്റമുട്ടും. 1992 ലോകകപ്പ് മാതൃകയിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. അല്പം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ആയതുക്കൊണ്ട് തന്നെ ശക്തമായ ടീമിനെ ഒരുക്കേണ്ടതുണ്ട്. അതിനിടെ നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം.എസ്.കെ. പ്രസാദ്. 

ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം പരിഗണിച്ച് ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കില്ലെന്ന് പ്രസാദ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ഐപിഎല്ലിലെ പ്രകടനം ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. മികച്ച പ്രകടനം നടത്തിയാല്‍ പോലും അങ്ങനെ ഒന്നുണ്ടാവാന്‍ വഴിയില്ലെന്നും പ്രസാദ് വ്യക്തമാക്കി.

നേരത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. രോഹിത് പറഞ്ഞത് ഇങ്ങനെയായിരുന്നു... ഐപിഎല്‍ ഒരിക്കലും താരങ്ങളെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡമാവരുത്. ഏകദിന ക്രിക്കറ്റിനുള്ള ടീമിനെ ടി20 മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ നാല് വര്‍ഷമായി ഒരുപാട് ക്രിക്കറ്റ് ഇന്ത്യ കളിക്കുന്നുണ്ട്. അതില്‍ നിന്നായിരിക്കണം അവസാന ടീമിനെ തെരഞ്ഞെടുക്കേണ്ടതെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

click me!