
കൊല്‍ക്കത്ത: ഇമ്രാന്‍ താഹിറിന്‍റെ നാല് വിക്കറ്റ് പ്രകടനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 161ല്‍ തളച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്‌ചിത ഓവറില്‍ എട്ട് വിക്കറ്റിനാണ് ഇത്രയും റണ്‍സെടുത്തത്. ഓപ്പണര്‍ ക്രിസ് ലിന്നിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(51 പന്തില്‍ 82) മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ഓര്‍മ്മിക്കാനുള്ളത്.
കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ നരെയ്‌നെ(2) സാന്‍റ്‌നറുടെ ആറാം ഓവറില്‍ നഷ്ടമായി. 36 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ലിന്നായി പിന്നീട് കൊല്‍ക്കത്തയുടെ കപ്പിത്താന്‍. റാണയെയും(21), ഉത്തപ്പയെയും(0) താഹിര്‍ പുറത്താക്കി. 14-ാം ഓവറില്‍ ജഡേജയെ ഹാട്രിക് സിക്‌സടിച്ച് ലിന്‍ കരുത്തുകാട്ടി. എന്നാല്‍ തൊട്ടടുത്ത താഹിറിന്‍റെ ഓവറിലെ ആദ്യ പന്തില്‍ ലിന്‍(82) പുറത്ത്.
ഫോറും സിക്‌സും പറത്തി തുടങ്ങിയ റസല്‍ അഞ്ചാം പന്തില്‍ ഷോരെയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. താക്കൂറിന്‍റെ 18-ാം ഓവറിലെ ആദ്യ പന്തില്‍ കാര്‍ത്തിക്(18) ഡുപ്ലസിക്ക് കീഴടങ്ങി. മത്സരത്തില്‍ ഡുപ്ലസിയുടെ നാലാം ക്യാച്ച്. പിന്നീട് ഗില്ലിനും ചൗളയ്ക്കും കാര്യമായ കൂറ്റനടി പുറത്തെടുക്കാനായില്ല. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഗില്‍(15) പുറത്തായി. അവസാന പന്തില്‍ കുല്‍ദീപ്(0) റണ്‍ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!