ബെയ്‌ല്‍സ് ചതിച്ചാശാനേ; ഐപിഎല്ലില്‍ വീണ്ടും വിക്കറ്റ് നിഷേധിക്കപ്പെട്ട് ആര്‍ച്ചര്‍!

Published : Apr 23, 2019, 08:56 AM IST
ബെയ്‌ല്‍സ് ചതിച്ചാശാനേ; ഐപിഎല്ലില്‍ വീണ്ടും വിക്കറ്റ് നിഷേധിക്കപ്പെട്ട് ആര്‍ച്ചര്‍!

Synopsis

പൃഥ്വി ഷാ ക്രീസിലുള്ളപ്പോള്‍ ആര്‍ച്ചറിന്‍റെ മിന്നല്‍ വേഗത്തിലുള്ള പന്ത് ലെഗ് സ്റ്റംപില്‍ തലോടി കടന്നുപോയി. എന്നാല്‍ ബെയ്‌ല്‍സിലെ ലൈറ്റ് തെളിഞ്ഞെങ്കിലും വിക്കറ്റ് തെറിച്ചില്ല. 

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചറിന്‍റെ കഷ്ടകാലം മാറുന്നില്ല. ബെയ്‌ല്‍സ് തെളിഞ്ഞിട്ടും വീണ്ടും ആര്‍ച്ചറിന് വിക്കറ്റ് നിഷേധിക്കപ്പെട്ടു. ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തിലായിരുന്നു ആര്‍ച്ചറിനെ നിര്‍ഭാഗ്യം വേട്ടയാടിയത്. 

രാജസ്ഥാന്‍റെ 191 റണ്‍സ് പിന്തുടരുന്ന ഡല്‍ഹിയുടെ 16-ാം ഓവറിലായിരുന്നു സംഭവം. പൃഥ്വി ഷാ ക്രീസിലുള്ളപ്പോള്‍ ആര്‍ച്ചറിന്‍റെ മിന്നല്‍ വേഗത്തിലുള്ള പന്ത് ലെഗ് സ്റ്റംപില്‍ തലോടി കടന്നുപോയി. എന്നാല്‍ ബെയ്‌ല്‍സിലെ ലൈറ്റ് തെളിഞ്ഞെങ്കിലും വിക്കറ്റ് തെറിച്ചില്ല. ഐപിഎല്‍ 12-ാം സീസണില്‍ നാലാം തവണയാണ് സമാനമായ സംഭവം അരങ്ങേറുന്നത്. ഇതില്‍ രണ്ടിലും അര്‍ച്ചറായിരുന്നു ബൗളര്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ എം എസ് ധോണിയുടെ വിക്കറ്റ് തെറിപ്പിക്കാനുള്ള അവസരം അര്‍ച്ചറിന് നഷ്ടമായിരുന്നു. അന്നും ബെയ്‌ല്‍സ് അര്‍ച്ചറിനെ ചതിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ഓപ്പണര്‍ ക്രിസ് ലിന്നും ബെയ്‌ല്‍സ് തെറിക്കാത്തതിനാല്‍ തലനാരിഴയ്‌ക്ക് രക്ഷപെട്ടിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും