അടി തുടങ്ങിയ ഷാ പെട്ടെന്ന് മടങ്ങി; ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

Published : Mar 26, 2019, 08:30 PM ISTUpdated : Mar 26, 2019, 08:33 PM IST
അടി തുടങ്ങിയ ഷാ പെട്ടെന്ന് മടങ്ങി; ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

Synopsis

പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍ വാട്‌സന്‍റെ കൈകളിലെത്തിച്ചു. 

ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്‌സന്‍റെ കൈകളിലെത്തിച്ചു. ഡല്‍ഹി ആറ് ഓവറില്‍ 43 റണ്‍സിലെത്തിയിട്ടുണ്ട്. ശ്രേയാസ് അയ്യരും(1) ശിഖര്‍ ധവാനുമാണ്(16) ക്രീസില്‍.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടിന് പകരം അമിത് മിശ്ര ക്യാപിറ്റല്‍സ് പ്ലെയിംഗ് ഇലവനിലെത്തി. എന്നാല്‍ ആദ്യ മത്സരത്തിലെ അതേ ടീമിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇരു ടീമിലും കളിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍