ലിന്‍ പുറത്ത്; പതറാതെ കൊല്‍ക്കത്ത മുന്നോട്ട്

By Web TeamFirst Published Mar 24, 2019, 6:49 PM IST
Highlights

കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത ഒരു വിക്കറ്റിന് 70 റണ്‍സെടുത്തിട്ടുണ്ട്. 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരെ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത ഒരു വിക്കറ്റിന് 70 റണ്‍സെടുത്തിട്ടുണ്ട്. നിതീഷ് റാണയും(38) റോബിന്‍ ഉത്തപ്പയുമാണ്(24) ക്രീസില്‍. 11 പന്തില്‍ ഏഴ് റണ്‍സെടുത്ത ക്രിസ് ലിന്നിനെ ഷാക്കിബ്, റഷീദ് ഖാന്‍റെ കൈകളിലെത്തിച്ചു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയില്‍(53 പന്തില്‍ 85) നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സെടുത്തു. അവസാന ഓവറില്‍ വിജയ് ശങ്കറിന്‍റെ ബാറ്റിംഗും സണ്‍റൈസേഴ്‌സിന് തുണയായി. 

സണ്‍റൈസേഴ്‌സിന് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയും മികച്ച തുടക്കം നല്‍കി. റസിലിനെ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി 32 പന്തില്‍ വാര്‍ണര്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 11 ഓവറില്‍ സണ്‍റൈസേഴ്‌സ് 100 പിന്നിട്ടു. ഓപ്പണിംഗ് സഖ്യം പൊളിക്കാന്‍ കൊല്‍ക്കത്തയ്ക്ക് 13-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 35 പന്തില്‍ 39 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ ചൗള ബൗള്‍ഡാക്കി. 

അടി തുടര്‍ന്ന വാര്‍ണര്‍ക്കൊപ്പം മൂന്നാമനായി വിജയ് ശങ്കറെത്തി. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാര്‍ണറെ 85ല്‍ നില്‍ക്കേ റസല്‍ ഉത്തപ്പയുടെ കൈകളിലെത്തിച്ചു. 18ാം ഓവറില്‍ യൂസഫ് പഠാനെയും(1) റസല്‍ മടക്കി. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയും(5 പന്തില്‍ 8) വിജയ് ശങ്കറും(23 പന്തില്‍ 38) സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചു. അവസാന മൂന്ന് ഓവറില്‍ പിറന്നത് 32 റണ്‍സ്. 

click me!