മങ്കാദിങ്ങിന് ബട്‌ലര്‍ പകരംവീട്ടുമോ; പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

Published : Apr 16, 2019, 08:57 AM ISTUpdated : Apr 16, 2019, 08:58 AM IST
മങ്കാദിങ്ങിന് ബട്‌ലര്‍ പകരംവീട്ടുമോ; പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

Synopsis

രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.

മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗ‍ർവാൾ എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ജോസ് ബട്‍ലർ, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരിലൂടെ ആയിരിക്കും രാജസ്ഥാന്‍റെ മറുപടി. ബൗളിംഗ് കരുത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാം തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് ബാംഗ്ലൂരിനെ തോൽപിച്ചു. ബാംഗ്ലൂരിന്‍റെ 171 റൺസ് മുംബൈ ആറ് പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍