പരുക്ക് മൂലം കളിച്ചില്ല; ഹിറ്റ്‌മാന് നഷ്ടമായത് റെക്കോര്‍ഡ്

Published : Apr 11, 2019, 10:39 AM ISTUpdated : Apr 11, 2019, 10:41 AM IST
പരുക്ക് മൂലം കളിച്ചില്ല; ഹിറ്റ്‌മാന് നഷ്ടമായത് റെക്കോര്‍ഡ്

Synopsis

ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. 

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. മത്സരത്തില്‍ പുറത്തിരുന്നതോടെ അപൂര്‍വ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണാസരം രോഹിതിന് നഷ്ടമായി.

ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളിലാണ് രോഹിത് തുടര്‍ച്ചയായി കളിച്ചത്. എന്നാല്‍ കിംഗ്‌സ് ഇലവനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുരേഷ് റെയ്‌നയുടെ(134) റെക്കോര്‍ഡിനൊപ്പം രോഹിതിന് എത്താമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് റെയ്‌ന ഇത്രയും മത്സരം കളിച്ചത്. 

എന്നാല്‍ സ്ഥിരം നായകന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് മികച്ച സ്കോറിലെത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍