പഞ്ചാബിനെതിരെ രാജസ്ഥാന് ടോസ്; മാറ്റങ്ങളുമായി ഇരുടീമും

Published : Apr 16, 2019, 07:55 PM ISTUpdated : Apr 16, 2019, 07:56 PM IST
പഞ്ചാബിനെതിരെ രാജസ്ഥാന് ടോസ്; മാറ്റങ്ങളുമായി ഇരുടീമും

Synopsis

രാജസ്ഥാന്‍ ടീമില്‍ ആഷ്ടണ്‍ ടര്‍ണര്‍, സ്റ്റുവര്‍ട്ട് ബിന്നി, ഇഷ് സോധി എന്നിവര്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണും രാജസ്ഥാന്‍ ടീമിലുണ്ട്.

ജയ്പൂര്‍: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

രാജസ്ഥാന്‍ ടീമില്‍ ആഷ്ടണ്‍ ടര്‍ണര്‍, സ്റ്റുവര്‍ട്ട് ബിന്നി, ഇഷ് സോധി എന്നിവര്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണും രാജസ്ഥാന്‍ ടീമിലുണ്ട്.

പഞ്ചാബ് ടീമില്‍ സാം കറന് പകരം ഡേഡിവ് മില്ലര്‍ തിരിച്ചെത്തി. മൂന്ന് സ്പിന്നര്‍മാരാുമായാണ് പ‍ഞ്ചാബ് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ അശ്വിന് പുറമെ മുരുഗന്‍ അശ്വിന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. എട്ട് കളികളില്‍ നാലെണ്ണം ജയിച്ച് എട്ടു പോയന്റുമായി പഞ്ചാബ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രാജസ്ഥാനകട്ടെ ഏഴ് കളികളില്‍ രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍