അത്ഭുതങ്ങള്‍ ഒളിപ്പിച്ച് രാജസ്ഥാന്‍- പഞ്ചാബ് ടീമുകള്‍; സാധ്യതാ ഇലവന്‍ ഇങ്ങനെ

By Web TeamFirst Published Mar 25, 2019, 1:03 PM IST
Highlights

സ്റ്റീവ് സ്‌മിത്തിന്‍റെ മടങ്ങിവരവാണ് മത്സരത്തെ ശ്രദ്ധേമാക്കുന്നത്. വന്‍ വിലയ്ക്ക് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കിയ അത്ഭുത സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് കളിക്കും എന്നാണ് സൂചനകള്‍.

ജയ്‌പൂര്‍: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിന്‍റെ ഐപിഎല്‍ മടങ്ങിവരവാണ് രാജസ്‌ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ മത്സരത്തെ ശ്രദ്ധേമാക്കുന്നത്. 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ വിലക്കിലായിരുന്ന സ്‌മിത്ത് കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ല. മലയാളി താരം സ‍ഞ്ജു സാംസണും രാജസ്ഥാന്‍ നിരയില്‍ ഇന്ന് കളിക്കും. തകര്‍പ്പന്‍ ഫോമിലുള്ള ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്‍ നിരയിലെ മറ്റൊരു ആകര്‍ഷണം.

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ആരോൺ ഫിഞ്ച് എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ഗെയ്‌ല്‍ എന്ന 'യൂണിവേഴ്‌സല്‍ ബോസ്' തന്നെയാകും ഈ നിരയിലെ ശ്രദ്ധാകേന്ദ്രം. വന്‍ വിലയ്ക്ക് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കിയ അത്ഭുത സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും മത്സരത്തെ ആകര്‍ഷകമാക്കുന്നു. ലോകകപ്പിന് മുന്‍പ് കെ എല്‍ രാഹുലിന് മികവ് തെളിയിക്കാനുള്ള അവസരമാകും ഇന്നത്തെ മത്സരം. 

രാജസ്‌ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

Ajinkya Rahane, Jos Buttler(WK), Sanju Samson, Steve Smith, Ben Stokes, Rahul Tripathi, Krishnappa Gowtham, Jofra Archer, Shreyas Gopal, Dhawal Kulkarni, Jaydev Unadkat

കിംഗ്‌സ് ഇലവന്‍ സാധ്യതാ ഇലവന്‍

Chris Gayle, Lokesh Rahul (WK), Mayank Agarwal, Karun Nair, Mandeep Singh, Ravi Ashwin(C), Sam Curran, Mujeeb Ur Rahman, Andrew Tye, Varun Chakravarthy, Mohammad Shami
 

click me!