
ദില്ലി: ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ ഗാംഗുലിയെ ഉള്ളൂ എന്ന് പറഞ്ഞത് സഹതാരമായിരുന്ന രാഹുല്‍ ദ്രാവിഡാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും അത് അങ്ങനെതന്നെയാണ് ദാദ വീണ്ടും തെളിയിച്ചു.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായ ഗാംഗുലി ടീം അഗംങ്ങളുടെ നെറ്റ് പ്രാക്ടീസിനെടെയാണ് ബാറ്റ് കൈയിലെടുത്ത് ഓഫ് സൈഡിലെ ബാറ്റിംഗ് മികവ് വീണ്ടും ആവര്‍ത്തിച്ചത്.
ക്രിക്കറ്റ് കളിച്ചിരിുന്ന കാലത്തെക്കാള്‍ അല്‍പം തടി കൂടിയെങ്കിലും പഴയ വേഗതയില്ലെങ്കിലും ഓഫ് സൈഡില്‍ ഇപ്പോഴും ദൈവം കഴിഞ്ഞാല്‍ താന്‍ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു ഗാംഗുലിയുടെ ഡ്രൈവുകളും കട്ടുകളുമെല്ലാം.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ നായകനായും കളിക്കാരനായും തിളങ്ങിയ ഗാംഗുലി ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ്. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!