
ചെന്നൈ: ഐ പി എല്ലിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ചില മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യത തെളിയുന്നു. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വിശ്രമം എടുക്കാനുള്ള സാധ്യതകളെ കുറിച്ച് കോലി തന്നെയാണ് സൂചന നല്‍കിയത്.
ഐ പി എല്ലില്‍ വിശ്രമം എടുക്കുമോ എന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെ. 'എന്തുകൊണ്ട് വിശ്രമം ആയിക്കൂടാ. അതൊരു വലിയ സാധ്യതയാണ്. പരിക്ക് പറ്റാതെ സൂക്ഷിക്കുക വ്യക്തിപരമായ കടമയാണ്. ഫിസിയോ കളിക്കരുത് എന്ന് പറഞ്ഞാല്‍ താരങ്ങള്‍ ആ ആവശ്യത്തെ ബഹുമാനിക്കേണ്ടതുണ്ട്. ഐ പി എല്ലിനിടെ താരങ്ങള്‍ എങ്ങനെ വിശ്രമം എടുക്കുമെന്ന് അറിയില്ല. എന്നാല്‍ ബാലന്‍സ് സൂക്ഷിക്കാന്‍ എല്ലാം പ്രൊഫഷണലുകള്‍ക്കും അറിയാമെന്നും' കോലി വ്യക്തമാക്കി.
ഐ പി എല്ലില്‍ ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിടും. ധോണി- കോലി നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. ഐ പി എല്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വര്‍ക്ക് ലോഡ് ലോകകപ്പിന് ഭീഷണിയുയര്‍ത്തുന്നുണ്ട്. ലോകകപ്പിന് മുന്‍പുള്ള പരിക്കിന്‍റെ ഭീഷണിയാണ് മറ്റൊന്ന്. ഇത് ഒഴിവാക്കാനാണ് കോലി ഐ പി എല്ലിലെ ചില മത്സരങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!