ഐപിഎല്‍ എലിമിനേറ്റര്‍: ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് 163 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published May 8, 2019, 9:25 PM IST
Highlights

എട്ടു റണ്‍സെടുത്ത സാഹയെ ഇഷാന്ത് ശര്‍മ ക്യാപറ്റന്‍ ശ്രേയസ് അയ്യരുടെ കൈകളില്‍ എത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഗപ്ടിലും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്കോര്‍ 56ല്‍ എത്തിച്ചെങ്കിലും അമിത് മിശ്രക്കെതിരായ അമിതാവേശം ഗപ്ടിലിനെ(19 പന്തില്‍ 36) വീഴ്ത്തി

വിശാഖപട്ടണം: ഐപിഎല്‍ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മാര്‍ട്ടിന്‍ ഗപ്ടില്‍, മനീഷ് പാണ്ഡെ എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ റിവ്യൂവിലൂടെ എല്‍ബിഡബ്ലിയു അപ്പീല്‍ അതിജീവിച്ച വൃദ്ധിമാന്‍ സാഹയ്ക്ക് പക്ഷെ അധികം ആയുസുണ്ടായില്ല.

എട്ടു റണ്‍സെടുത്ത സാഹയെ ഇഷാന്ത് ശര്‍മ ക്യാപറ്റന്‍ ശ്രേയസ് അയ്യരുടെ കൈകളില്‍ എത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഗപ്ടിലും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്കോര്‍ 56ല്‍ എത്തിച്ചെങ്കിലും അമിത് മിശ്രക്കെതിരായ അമിതാവേശം ഗപ്ടിലിനെ(19 പന്തില്‍ 36) വീഴ്ത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച മനീഷ് പാണ്ഡെയ്ക്കും(36 പന്തില്‍ 30)വലിയ ഇന്നിംഗ്സ് കളിക്കാനായില്ല.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും(27 പന്തില്‍ 28) വലിയ സ്കോര്‍ നേടാതെ പുറത്തായപ്പോള്‍ സണ്‍റൈസേഴ്സിന് ഭേദപ്പട്ടെ സ്കോര്‍ പോലും അന്യമാകുമെന്ന് കരുതി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മുഹമ്മദ് നബിയും(113 പന്തില്‍ 20) വിജയ് ശങ്കറും(11 പന്തില്‍ 25) ചേര്‍ന്നാണ് ഹൈദരാബാദിനെ 162 റണ്‍സിലെത്തിച്ചത്. ഡല്‍ഹിക്കായി കീമോ പോള്‍ മൂന്ന് വിക്കറ്റെടുത്തപ്പള്‍ ഇഷാന്ത് രണ്ടും  അമിത് മിശ്രയും ഒരു വിക്കറ്റും വീഴ്ത്തി.

click me!