രണ്ട് വിക്കറ്റ് നഷ്ടം; ചെന്നൈക്കെതിരെ മുംബൈക്ക് പതിഞ്ഞ തുടക്കം

By Web TeamFirst Published May 12, 2019, 8:17 PM IST
Highlights

രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീകോക്കും ചേര്‍ന്ന് 4.5 ഓവറില്‍ 45 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരെയും വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തി.

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പതിഞ്ഞ തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മുംബൈ ഒമ്പതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സോടെ ഇഷാന്‍ കിഷനും ഏഴ് റണ്ണുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍.

രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീകോക്കും ചേര്‍ന്ന് 4.5 ഓവറില്‍ 45 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരെയും വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തി. 17 പന്തില്‍ 29 റണ്‍സെടുത്ത ഡീകോക്കിനെ മടക്കി ശര്‍ദ്ദുല്‍ ഠാക്കൂറാണ് മുംബൈക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(14 പന്തില്‍ 15) ധോണിയുടെ കൈകകളിലെത്തിച്ച ദീപക് ചാഹര്‍ മുംബൈയുടെ സ്കോറിംഗിന് കടിഞ്ഞാണിട്ടു.

ചെന്നൈക്കെതിരെ ക്വാളിഫയര്‍ കളിച്ച ടീമില്‍ ഒരരു മാറ്റവുമായാമ് മുംബൈ ഇറങ്ങിയത്. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ലാഗനന്‍ ടീമിലെത്തിയപ്പോള്‍ എലിമിനേറ്ററില്‍ ഡല്‍ഹിയ തോല്‍പിച്ച ടീമിനെ ചെന്നൈ നിലനിര്‍ത്തി.

click me!