ജോഫ്ര ആര്‍ച്ചര്‍ പറയുന്നു; ടി20യിലെ ഏറ്റവും മികച്ച ബൗളര്‍ ഈ താരം

By Web TeamFirst Published Mar 27, 2019, 2:23 PM IST
Highlights

അഫ്‌ഗാന്‍റെ റാഷിദ് ഖാനും താനുമാണ് ഏറ്റവും മികച്ച മൂന്ന് ബൗളര്‍മാരില്‍ മറ്റ് രണ്ടുപേരെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ആര്‍ച്ചര്‍

ജയ്‌പൂര്‍: ടി20യില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളര്‍ ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുംറയെന്ന് ജോഫ്രാ ആര്‍ച്ചര്‍. അഫ്‌ഗാന്‍റെ റാഷിദ് ഖാനും താനുമാണ് ഏറ്റവും മികച്ച മൂന്ന് ബൗളര്‍മാരില്‍ മറ്റ് രണ്ടുപേരെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ആര്‍ച്ചര്‍ പറഞ്ഞു.

ബുംറയുടെ ആക്ഷന്‍ വ്യത്യസ്‌തമാണ്. അദേഹം നന്നായി യോര്‍ക്കറുകള്‍ എറിയുന്നു. സ്ലോ ബൗളുകളും നന്നായി പ്രയോഗിക്കുന്നു. എന്നാല്‍ പ്രത്യേക ആക്ഷനും കൈകളുടെ വേഗമാര്‍ന്ന ചലനവും കാരണം ഏതാണ് സ്ലോ ബോള്‍ എന്ന് തിരിച്ചറിയാവില്ലെന്നും അര്‍ച്ചര്‍ പറഞ്ഞു. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് ജോഫ്രാ ആര്‍ച്ചര്‍. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമില്‍ സ്ഥാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ആര്‍ച്ചര്‍. ടി20യില്‍ 82 മത്സരങ്ങളില്‍ 105 വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്‌ത്തിയിട്ടുണ്ട്. 

click me!