
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സഹതാരം ആന്ദ്രേ റസല്‍. ടീമിലെ അന്തരീക്ഷം ശരിയല്ലെന്നും തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് ടീമിന്‍റെ തുടര്‍തോല്‍വിക്ക് കാരണമെന്നും റസല്‍ ആരോപിച്ചു.
മികച്ച ടീമാണ് കൊല്‍ക്കത്തയുടേത്. ഓരോ സമയത്തും ശരിയായ ബൗളര്‍മാരെയല്ല പന്തെറിയാന്‍ നിയോഗിക്കുന്നത്. ഇത്തരം തെറ്റായ തീരുമാനങ്ങളാണ് ജയിക്കാവുന്ന കളിപോലും തോല്‍ക്കാന്‍ കാരണമെന്നും പറഞ്ഞു. അസാധാരണ ഫോമില്‍ കളിച്ച റസലിന്‍റെ മികവിലായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ ജയങ്ങള്‍.
11 ഇന്നിംഗ്സില്‍ 406 റണ്‍സെടുത്ത റസല്‍ മൂന്ന് കളിയില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു. തുടര്‍ച്ചയായി ആറ് കളിയില്‍ തോറ്റ കൊല്‍ക്കത്ത ലീഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!