ഒറ്റയാനായി സ്‌മിത്ത്; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം

Published : Apr 07, 2019, 09:40 PM ISTUpdated : Apr 07, 2019, 09:43 PM IST
ഒറ്റയാനായി സ്‌മിത്ത്; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം

Synopsis

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 140 റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(73) ടോപ് സ്‌കോറര്‍. ഹാരി രണ്ടും പ്രസിദ് ഒരു വിക്കറ്റും വീഴ്‌ത്തി. 

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 139 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(73) ടോപ് സ്‌കോറര്‍. ഹാരി രണ്ടും പ്രസിദ് ഒരു വിക്കറ്റും വീഴ്‌ത്തി. 

തുടക്കത്തിലെ രഹാനെയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ബട്‌ലറും സ്‌മിത്ത് രാജസ്ഥാനെ കരകയറ്റി. പ്രസിദിനായിരുന്നു രഹാനെയുടെ വിക്കറ്റ്. എന്നാല്‍ ജയ്‌പൂരിലെ ശക്തമായ കാറ്റില്‍ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രാജസ്ഥാന്‍ കരുതലോടെ കളിക്കുകയായിരുന്നു. ആദ്യ 10 ഓവറില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. 34 പന്തില്‍ 37 റണ്‍സെടുത്ത ബട്‌ലര്‍ 12-ാം ഓവറില്‍ ഹാരിയുടെ പന്തില്‍ പുറത്തായി. 

15-ാം ഓവറില്‍ രാജസ്ഥാന്‍റെ സ്‌കോര്‍ 100 കടന്നു.  ഇതേ ഓവറില്‍ സ്‌മിത്ത് അമ്പത് കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ത്രിപാദിയെ(6) രാജസ്ഥാന് നഷ്ടമായി. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ പിറക്കാത്തതാണ് രാജസ്ഥാനെ 150ല്‍ താഴെ സ്‌കോറില്‍ ഒതുക്കിയത്. സ്‌മിത്തും(59 പന്തില്‍ 73) സ്റ്റോക്‌സും(14 പന്തില്‍ 7) പുറത്താകാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍