ഇനിയും തോല്‍ക്കാനാവില്ല; ആദ്യ ജയത്തിനായി ബംഗലൂരു ഇന്നിറങ്ങുന്നു

Published : Apr 05, 2019, 11:56 AM IST
ഇനിയും തോല്‍ക്കാനാവില്ല; ആദ്യ ജയത്തിനായി ബംഗലൂരു ഇന്നിറങ്ങുന്നു

Synopsis

കടലാസിലെ കരുത്ത് കളത്തിൽ പുറത്തെടുക്കാനാവാത്തതാണ് ബാംഗ്ലൂരിനെ അലട്ടുന്നത്. വിരാട് കോലിയും എ ബി ഡിവിലിയേഴ്സും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല

ബംഗലൂരു: ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചല‍ഞ്ചേഴ്സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി എട്ടിന് ബെംഗളൂരുവിലാണ് മത്സരം. തൊട്ടതെല്ലാം പിഴച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏകടീം. വിരാട് കോലിയും സംഘവും ആദ്യ ജയത്തിനായി ഇറങ്ങുമ്പോൾ മുന്നിലുള്ളത് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

കടലാസിലെ കരുത്ത് കളത്തിൽ പുറത്തെടുക്കാനാവാത്തതാണ് ബാംഗ്ലൂരിനെ അലട്ടുന്നത്. വിരാട് കോലിയും എ ബി ഡിവിലിയേഴ്സും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. ഭേദപ്പെട്ട പ്രകടനം നടത്താനായത് പാർഥിവ് പട്ടേലിന് മാത്രം. ബൗളിംഗ് മികവ് യുസ്‍വേന്ദ്ര ചാഹലിൽ അവസാനിക്കുന്നു.

മൂന്ന് കളിയിൽ രണ്ടിലും ജയിച്ച കൊൽക്കത്ത ഡൽഹിയോട് കീഴടങ്ങിയത് സൂപ്പർ ഓവറിൽ. കൂറ്റനടികളുമായി ആന്ദ്രേ റസലും നങ്കൂരമിടുന്ന നിതീഷ് റാണയും മികച്ച ഫോമിൽ. റോബിൻ ഉത്തപ്പ, ശുഭ്മാൻ ഗിൽ എന്നിവർകൂടി ചേരുന്പോൾ ബാറ്റിംഗ് ശക്തം. സുനിൽ നരൈൻ, പിയൂഷ് ചൗള, കുൽദീപ് യാദവ് ത്രയത്തിലാണ് ബൗളിംഗ് പ്രതീക്ഷ.

മലയാളി പേസർ സന്ദീപ് വാര്യരാണ് നൈറ്റ് റൈഡേഴ്സിലെ മലയാളി സാന്നിധ്യം. കൊൽക്കത്തയും ബാംഗ്ലൂരും ഏറ്റുമുട്ടിയത് 23കളിയിൽ. കൊൽക്കത്ത 14ലും ബാംഗ്ലൂർ ഒൻപതിലും ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍