
മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരങ്ങളായ ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും ഏറെ നാളത്തെ പരിചയമുണ്ട്. ഇരുവരും മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും ഒരുമിച്ച് കളിച്ചിരുന്നു.
കഴിഞ്ഞ സീസണ്‍ മുതല്‍ പഞ്ചാബിലേക്ക് കൂടുമാറുകയായിരുന്നു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യമത്സരം. മത്സരത്തിന് മുമ്പ് ഗെയ്‌ലിനെ കുറിച്ച് രസകരമായ ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍.
പഞ്ചാബ് ഡ്രസിങ് റൂമില്‍ ഏറ്റവും ശല്ല്യക്കാരനായ താരം ക്രിസ് ഗെയ്‌ലാണെന്നാണ് രാഹുല്‍ പറയുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാനായ രാഹുല്‍ തുടര്‍ന്നു. ''ചെറിയ കുട്ടികളെ പോലെയാണ് ഗെയ്ല്‍ ക്യാംപില്‍ പെരുമാറുക. എപ്പോഴും ഊര്‍ജസ്വലതയോടെ നില്‍ക്കും. ഡ്രസിങ് റൂമില്‍ അദ്ദേഹമൊരിക്കലും സീനിയര്‍ താരമാണെന്ന തോന്നലുണ്ടാക്കിയിട്ടില്ല. ടീമിലെ ഏറ്റവും കുസൃതിക്കാരനും തമാശക്കാരനുമായ താരം ഗെയ്‌ലാണ്. രസകരമാണ് അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും...''
ഇന്ന് ഇരുവരുമായിരിക്കും പഞ്ചാബിന് വേണ്ടി ഓപ്പണ്‍ ചെയുക. കഴിഞ്ഞ പഞ്ചാബിനായി മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും സ്വന്തമാക്കാന്‍ ഗെയ്‌ലിനായിരുന്നു. രാഹുലും തകര്‍പ്പന്‍ ഫോമിലാണ്. ഇരുവരിലുമാണ് ആരാധകരുടെ പ്രതീക്ഷയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!