ഐപിഎല്‍: സണ്‍റൈസേഴ്‌സിനെതിരെ നൈറ്റ് റൈഡേഴ്‌സിന് ടോസ്; വില്യംസണ്‍ കളിക്കില്ല

By Web TeamFirst Published Mar 24, 2019, 3:44 PM IST
Highlights

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഐപിഎല്ലില്‍ ആദ്യമായിട്ടാണ് ഭുവി ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുന്നത്. നേരത്തെ രഞ്ജി ട്രോഫിയില്‍ ക്യാപ്റ്റനായുള്ള പരിചയമുണ്ട് താരത്തിന്. 

കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ സണ്‍റൈസേഴ്സിനോട് പരാജയപ്പെട്ടാണ് നൈറ്റ് റൈഡേഴ്സ് പുറത്തായത്. വിലക്കിന് ശേഷം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സിലേക്ക് തിരിച്ചെത്തുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ലോകകപ്പ് ടീമില്‍ തിരിച്ചെത്താന്‍ വാര്‍ണര്‍ക്ക് ഐ പി എല്‍ സീസണ്‍ നിര്‍ണായകമാണ്. 

click me!