
ബംഗളൂരു: ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിക്കണമെന്നിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഫോമിലുള്ള അവരുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. നേരത്തെ പരിക്കേറ്റ നഥാന്‍ കൗള്‍ട്ടര്‍- നൈലിന് പകരമായിട്ടാണ് സ്റ്റെയ്ന്‍ ടീമിലെത്തിയിരുന്നത്.
രണ്ട് മത്സരങ്ങള്‍ മാത്രമാണ് സ്റ്റെയ്ന്‍ ബാംഗ്ലൂരിനായി കളിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരം പരിക്ക് കാരണം താരത്തിന് നഷ്ടമായിരുന്നു. താരത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിന് നഷ്ടമാവുമെന്ന് ആര്‍സിബി ടീം മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ മൂന്ന് മത്സരം മാത്രം ശേഷിക്കെ ബാംഗ്ലൂര്‍ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ബാഗ്ലൂരിനായി കളിച്ച രണ്ട് മത്സരങ്ങളിലും പവര്‍പ്ലേകളില്‍ വിക്കറ്റ് നേടിയ താരമായിരുന്നു സ്റ്റെയ്ന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!