വരുന്നത് സ്റ്റാര്‍ പേസര്‍; മില്‍നെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

By Web TeamFirst Published Mar 28, 2019, 1:29 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസ് യുവ പേസര്‍ അല്‍സാരി ജോസഫുമായി കരാറിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ഐപിഎല്ലില്‍ ആദ്യമായാണ് അല്‍സാരി എത്തുന്നത്.

ബെംഗളൂരു: പരിക്കേറ്റ് പുറത്തായ ന്യൂസീലന്‍ഡ് വലംകൈയന്‍ പേസര്‍ ആദം മില്‍നെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. വെസ്റ്റ് ഇന്‍ഡീസ് യുവ പേസര്‍ അല്‍സാരി ജോസഫുമായി കരാറിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ഐപിഎല്ലില്‍ ആദ്യമായാണ് അല്‍സാരി എത്തുന്നത്.

താരലേലത്തില്‍ 75 ലക്ഷം രൂപയ്‌ക്കാണ് മുംബൈ മില്‍നെയെ ടീമിലെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മുന്‍പ് അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഈ എഡിഷനില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മുംബൈയുടെ ആദ്യ മത്സരത്തില്‍ മില്‍നെയ്ക്ക് കളിക്കാനായിരുന്നില്ല. 

ഇരുപത്തിരണ്ടുകാരനായ അല്‍സാരി ജോസഫ് വിന്‍ഡീസിനായി ഒന്‍പത് ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. യഥാക്രമം 25, 24 വിക്കറ്റുകളാണ് അല്‍സാരി വീഴ്‌ത്തിയിട്ടുള്ളത്. അല്‍സാരി ഇതുവരെ അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറിയിട്ടില്ല.

click me!