ആദ്യ ഫൈനലിസ്റ്റിനെ തേടി ചെപ്പോക്ക്; ടോസ് ചെന്നൈയ്‌ക്ക്; ടീമുകളില്‍ മാറ്റം

By Web TeamFirst Published May 7, 2019, 7:09 PM IST
Highlights

ഒന്നാം ക്വാളിഫയറില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലാണ് മത്സരം. 

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ഫൈനലിസ്റ്റിനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗ്. ഒന്നാം ക്വാളിഫയറില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലാണ് മത്സരം. മുംബൈ മഗ്‌ലെനാഗന് പകരം ജയന്ത് യാദവിനെ ഉള്‍പ്പെടുത്തി.

മുംബൈ ഇലവന്‍

Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Hardik Pandya, Krunal Pandya, Kieron Pollard, Jayant Yadav, Rahul Chahar, Jasprit Bumrah, Lasith Malinga

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിക്കേറ്റ് പുറത്തായ കേദാര്‍ ജാദവിന് പകരം മുരളി വിജയ്‌ക്ക് അവസരം നല്‍കി. 

ചെന്നൈ ഇലവന്‍

Shane Watson, Murali Vijay, Faf du Plessis, Suresh Raina, MS Dhoni(w/c), Ambati Rayudu, Dwayne Bravo, Ravindra Jadeja, Harbhajan Singh, Deepak Chahar, Imran Tahir

ചെപ്പോക്കിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം രോഹിത് ശർമ്മയുടെ മുംബൈയ്ക്ക്. ലീഗ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്ക്കൊപ്പം.  ഇരുടീമും ആകെ 26 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനഞ്ചിൽ മുംബൈയും പതിനൊന്നിൽ ചെന്നൈയും ജയിച്ചു. 

ചെപ്പോക്കിൽ തോൽക്കുന്നവർക്ക് ഫൈനലിലേക്ക് എത്താൻ ഒരവസരംകൂടിയുണ്ട്. നാളത്തെ ഡൽഹി, ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി വെള്ളിയാഴ്ച വിശാഖപട്ടണത്ത് വീണ്ടും ക്വാളിഫയറിൽ ഏറ്റുമുട്ടാം.

click me!