തോല്‍വിയിലും 'തല' ഉയര്‍ത്തി; ഐപിഎല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ധോണി

Published : Apr 22, 2019, 10:59 AM IST
തോല്‍വിയിലും 'തല' ഉയര്‍ത്തി; ഐപിഎല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ധോണി

Synopsis

48 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി ഏഴ് സിക്സര്‍ പറത്തിയിരുന്നു. ഇതില്‍ ഒരെണ്ണം സ്റ്റേഡിയത്തിന് പുറത്താണ് പതിച്ചത്.

ബംഗലൂരു: ഐപിഎല്ലില്‍ അസാധ്യമായ ജയത്തിന് അടുത്തുവരെ ചെന്നൈയെ എത്തിച്ച് അവസാന പന്തില്‍ കാലിടറി വീണെങ്കിലും ചെന്നൈ നായകന്‍ എം എസ് ധോണി മറ്റൊരു റെക്കോര്‍ഡ് കുറിച്ചാണ് ക്രീസ് വിട്ടത്. ഐപിഎല്‍ ചരിത്രത്തില്‍ 200 സിക്സര്‍ നേടുന്ന മൂന്നാമത്തെ മാത്രം ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഇന്നലെ ബാംഗ്ലൂരിനെതിരെ ധോണി സ്വന്തമാക്കിയത്.
 
48 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി ഏഴ് സിക്സര്‍ പറത്തിയിരുന്നു. ഇതില്‍ ഒരെണ്ണം സ്റ്റേഡിയത്തിന് പുറത്താണ് പതിച്ചത്. ഇന്നലെ നാലാം സിക്സ് നേടിയപ്പോഴാണ് ധോണി ഐപിഎല്ലില്‍ 200 സിക്സര്‍ നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. 323 സിക്സര്‍ നേടിയിട്ടുള്ള ക്രിസ് ഗെയിലും 204 സിക്സറുകള്‍ നേടിയിട്ടുള്ള ബാംഗ്ലൂരിന്റെ എ ബി ഡിവില്ലിയേഴ്സും മാത്രമാണ് ധോണിക്ക് മുമ്പ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയവര്‍.

190 സിക്സറുകള്‍ വീതം നേടിയിട്ടുള്ള രോഹിത് ശര്‍മയും സുരേഷ് റെയ്നയുമാണ് ധോണിക്ക് തൊട്ടുപിന്നിലുള്ളവര്‍. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ പേരില്‍ 186 സിക്സറുകളുണ്ട്. ഇന്നലെ ബാംഗ്ലൂരിനെതിരെ അവസാന ഓവറില്‍ 26 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ 24 റണ്‍സാണ് ധോണി നേടിയത്. അവസാന പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചെങ്കിലും ഷര്‍ദ്ദൂല്‍ ഠാക്കൂര്‍ റണ്ണൗട്ടായതോടെ ചെന്നൈ ഒരു റണ്ണിന് തോറ്റു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍