രോഹിത്തിന്റെ പരിക്ക്; വിശദീകരണവുമായി മുംബൈ

Published : Apr 10, 2019, 06:01 PM IST
രോഹിത്തിന്റെ പരിക്ക്; വിശദീകരണവുമായി മുംബൈ

Synopsis

പരിക്ക് ഗുരുതരമല്ലെങ്കിലും മുംബൈയുടെ പരിശീലന സെഷനിടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത്തിന് മുന്‍കരുതലെന്ന നിലയില്‍ ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുമെന്നും സൂചനയുണ്ട്.

മുംബൈ: ഐപിഎല്ലില്‍ ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടെ രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് രസകരമായ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ്. ഔദ്യോഗിക ട്വിറ്റര്‍ ഹാഡിലില്‍ പോസ്റ്റ് ചെയ്ത ജിഫ് വിഡിയോയിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന്റെ പരിക്കില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമാക്കുന്നത്.

പരിക്ക് ഗുരുതരമല്ലെങ്കിലും മുംബൈയുടെ പരിശീലന സെഷനിടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത്തിന് മുന്‍കരുതലെന്ന നിലയില്‍ ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുമെന്നും സൂചനയുണ്ട്. രോഹിത്തിന് വിശ്രമം അനുവദിച്ചാല്‍ പൊള്ളാര്‍ഡോ ഹര്‍ദ്ദിക് പാണ്ഡ്യയോ മുംബൈയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 15ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നതിനാല്‍ ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന്റെ പരിക്ക് ഇന്ത്യന്‍ ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍