ജയം തുടരാന്‍ മുംബൈ; വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ്

Published : Mar 30, 2019, 02:09 PM IST
ജയം തുടരാന്‍ മുംബൈ; വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ്

Synopsis

ആദ്യ കളിയിൽ ഡൽഹിയോട് തോറ്റ മുംബൈ ജസ്പ്രീത് ബുംറയുടെയും ലസിത് മലിംഗയുടെയും ബൗളിംഗ് മികവിലാണ് ബാംഗ്ലൂരിനെ തോൽപിച്ചത്.

മുംബൈ: ഐ പി എല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് , മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകിട്ട് നാലിന് മൊഹാലിയിലാണ് മത്സരം. വിവാദത്തിന്‍റെ അകമ്പടിയോടെ ആണെങ്കിലും ബാംഗ്ലൂരിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് മുംബൈ ഇറങ്ങുന്നത്.

ആദ്യ കളിയിൽ ഡൽഹിയോട് തോറ്റ മുംബൈ ജസ്പ്രീത് ബുംറയുടെയും ലസിത് മലിംഗയുടെയും ബൗളിംഗ് മികവിലാണ് ബാംഗ്ലൂരിനെ തോൽപിച്ചത്. രാജസ്ഥാനെ തോൽപിച്ച പഞ്ചാബ് കൊൽക്കത്തയോട് തോറ്റു. സീസണിൽ പഞ്ചാബിന്‍റെ ആദ്യ ഹോം മത്സരമാണിത്.

ക്രിസ് ഗെയ്‍ലിന്‍റെ പ്രകടനമാവും പഞ്ചാബ് നിരയിൽ നിർണായകമാവുക. ഐ പി എല്ലിൽ ഇരുടീമും 22 തവണ ഏറ്റുമിട്ടിയിട്ടുണ്ട്. പന്ത്രണ്ടിൽ മുംബൈയും പത്തിൽ പഞ്ചാബും ജയിച്ചു. ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും മുംബൈയ്ക്കായിരുന്നു ജയം.

രാത്രി എട്ടിന് തുടങ്ങുന്ന രണ്ടാമത്തെ കളിയിൽ ഡൽഹി കാപിറ്റൽസ് , കൊൽക്കത്ത നൈറ്റ്  റൈഡേഴ്സിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈഡൻ ഗാർഡനിൽ രണ്ടുകളിയും ജയിച്ചാണ് ദിനേശ് കാർത്തിക്കിന്‍റെ കൊൽക്കത്ത ദില്ലിയിൽ എത്തിയിരിക്കുന്നത്.

നിതീഷ് റാണയുടെയും ആന്ദ്രേ റസലിന്‍റെയും മികവിലായിരുന്നു രണ്ടുകളിയിലും കൊൽക്കത്തയുടെ ജയം. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് തുടങ്ങിയ ഡൽഹി രണ്ടാം മത്സരത്തിൽ ചെന്നൈയോട് തോറ്റു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍