വയസ് 16; ഐപിഎല്‍ അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് പ്രയാസ്

Published : Mar 31, 2019, 05:00 PM IST
വയസ് 16; ഐപിഎല്‍ അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് പ്രയാസ്

Synopsis

അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം റോയല്‍ ചലഞ്ചേഴ്‌സിന്‍റെ പ്രയാസ് ബര്‍മന്. സണ്‍റൈസേഴ്‌സിനെതിരെ അരങ്ങേറുമ്പോള്‍ 16 വയസും 157 ദിവസവും മാത്രമാണ് പ്രയാസിന് പ്രായം.

ഹൈദരാബാദ്: ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം റോയല്‍ ചലഞ്ചേഴ്‌സിന്‍റെ പ്രയാസ് ബര്‍മന്. സണ്‍റൈസേഴ്‌സിനെതിരെ അരങ്ങേറുമ്പോള്‍ 16 വയസും 157 ദിവസവും മാത്രമാണ് പ്രയാസിന് പ്രായം. 

17 വയസും 11 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ അഫ്‌ഗാന്‍ താരം മുജീബ് റഹ്‌മാന്‍റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായാണ് മുജീബ് അരങ്ങേറിയത്. വിസ്‌മയ താരം എന്നാണ് ടോസ് വേളയില്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി പ്രയാസിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ ലെഗ് സ്‌പിന്നറെ 1.5 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ താരലേലത്തില്‍ കോടിക്കിലുക്കം നേടിയ പ്രായം കുറിഞ്ഞ താരം കൂടിയാണ് പ്രയാസ്. 20 ലക്ഷമായിരുന്നു താരത്തിന്‍റെ അടിസ്ഥാന തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍