
ചെന്നൈ: ഒരു ട്വീറ്റിന്റെ പേരില്‍ പുലിവാല് പിടിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍. ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ചുള്ള ട്വീറ്റാണ് വിവാദമായത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ അശ്വിനെതിരെ തിരിഞ്ഞു. ചെന്നൈയുടെ മുന്‍താരം കൂടിയാണ് അശ്വിന്‍ എന്നതും ശ്രദ്ധേയമാണ്.
പിന്നീട് അശ്വിന് ട്വീറ്റ് പിന്‍വലിക്കേണ്ടി വന്നു. ട്വീറ്റ് ഇങ്ങനെയായിരുന്നു... ''മഹത്തായ മത്സരം. മുംബൈ ഇന്ത്യന്‍സും രോഹിത് ശര്‍മയും അഭിനന്ദനമര്‍ഹിക്കുന്നു. ധോണിക്കും സിഎസ്കെയ്ക്കും ഇത് നിര്‍ഭാഗ്യത്തിന്റെ ദിനമാണ്...'' ട്വീറ്റിനെതിരെ വന്ന ചില കമന്റുകള്‍ വായിക്കാം.