
കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം കളിയിലും ആന്ദ്രേ റസലിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. രണ്ട് റണ്‍സില്‍ നില്‍ക്കേ അശ്വിന്‍റെ പിഴവിലൂടെ കിട്ടിയ ലൈഫ് മുതലാക്കുകയായിരുന്നു റസല്‍. അശ്വിന്‍ ഫീല്‍ഡിംഗ് നിയന്ത്രണത്തില്‍ വരുത്തിയ പിഴവാണ് കളിയില്‍ വഴിത്തിരിവായത്.
പതിനേഴ് പന്തില്‍ റസല്‍ അടിച്ചെടുത്തത് 48 റണ്‍സ്. മൂന്ന് ഫോറും അഞ്ച് സിക്സുമാണ് റസല്‍ പറത്തിയത്. ബൗളിംഗിന് എത്തിയപ്പോള്‍ മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും റസല്‍ സ്വന്തമാക്കി. ആദ്യ കളിയില്‍ റസല്‍ 19 പന്തില്‍ പുറത്താവാതെ 49 റണ്‍സെടുത്തിരുന്നു.
റസല്‍ മിന്നിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം ജയം സ്വന്തമാക്കി. കൊല്‍ക്കത്ത 28 റണ്‍സിന് പഞ്ചാബിനെ തോല്‍പിച്ചു. കൊല്‍ക്കത്തയുടെ 218 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെ എല്‍ രാഹുല്‍ ഒരു റണ്‍സിനും ക്രിസ് ഗെയ്ല്‍ 20 റണ്‍സിനും പുറത്തായത് പഞ്ചാബിന്
തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റിന് 218 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം കളിയിലും അര്‍ധസെഞ്ച്വറി നേടിയ നിതീഷ് റാണ 34 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ റോബിന്‍ ഉത്തപ്പ 50 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്നു. റാണ ഏഴും ഉത്തപ്പ രണ്ടും സിക്സര്‍ പറത്തി. റസലാണ് കൊല്‍ക്കത്തയെ 200 കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!