തോല്‍വി മറക്കും മുമ്പ് തിരിച്ചടി; രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ

Published : Apr 01, 2019, 11:46 AM IST
തോല്‍വി മറക്കും മുമ്പ് തിരിച്ചടി; രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ

Synopsis

ഐപിഎല്ലില്‍ ഇന്നലെ രാജസ്ഥാനും ചെന്നെെ സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് നടപടി. ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് റണ്‍സിന്‍റെ വിജയമാണ് സ്വന്തമാക്കിയത്

ചെന്നെെ: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎല്ലില്‍ ഇന്നലെ രാജസ്ഥാനും ചെന്നെെ സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് നടപടി. ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് റണ്‍സിന്‍റെ വിജയം ഇന്നലെ സ്വന്തമാക്കിയിരുന്നു. 

176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്തില്‍ സ്റ്റോക്‌സിനെ ബ്രാവോ മടക്കിയത് നിര്‍ണായകമായി. ബ്രാവോയും ഠാക്കൂറും താഹിറും ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു. എം എസ് ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. രാജസ്ഥാനായി ആര്‍ച്ചര്‍ രണ്ടും കുല്‍ക്കര്‍ണിയും സ്റ്റോക്‌സും ഉനദ്‌കട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍