
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. ക്രിസ് ഗെയ്‌ലിന്റെ (47 പന്തില്‍ 79) വെടിക്കെട്ട് കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റില്‍ നഷ്ടത്തിലാണ് പഞ്ചാബ് 184 റണ്‍സെടുത്തത്. സര്‍ഫറാസ് ഖാനും (29 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്റേത്. ആദ്യ ആറോവറില്‍ 32 റണ്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ ഗെയ്ല്‍ വിശ്വരൂപം പൂണ്ടപ്പോള്‍ പഞ്ചാബ് മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഗെയ്‌ലിനെ ബെന്‍ സ്‌റ്റോക്‌സ് മടക്കിയതോടെ പഞ്ചാബിന്റെ റണ്‍റേറ്റ് കുറഞ്ഞു. നികോളസ് പുറന് (14 പന്തില്‍ 12), വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയത്താന്‍ കഴിഞ്ഞതുമില്ല. മന്‍ദീപ് സിങ് (5), സര്‍ഫറാസ് എന്നിവര്‍ പുറത്താവാതെ നിന്നു.
ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിന്റെ ഫലം ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. രാഹുല്‍ തിരികെ പവലിയനിലെത്തി. കുല്‍കര്‍ണിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍. 24 പന്തില്‍ 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ കൃഷ്ണപ്പ ഗൗതം മടക്കി. പുറന്റെ വിക്കറ്റ് സ്റ്റോക്‌സ് വീഴ്ത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!