രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരു മാറ്റം

Published : Mar 31, 2019, 07:48 PM IST
രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരു മാറ്റം

Synopsis

ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഫീല്‍ഡിങ് തെരഞ്ഞടുത്തു. ചെന്നൈയിലാണ് മത്സരം. അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഫീല്‍ഡിങ് തെരഞ്ഞടുത്തു. ചെന്നൈയിലാണ് മത്സരം. അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എം.എസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ചെന്നൈ ആവട്ടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു.

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കെ. ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഠ്, ശ്രേയാസ് ഗോപാല്‍, ധവാല്‍ കുല്‍കര്‍ണി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഇമ്രാന്‍ താഹിര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍