പതിവ് മാറി ബാംഗ്ലൂര്‍; കൊല്‍ക്കത്തയ്ക്ക് എതിരെ മികച്ച തുടക്കം

Published : Apr 05, 2019, 08:35 PM IST
പതിവ് മാറി ബാംഗ്ലൂര്‍; കൊല്‍ക്കത്തയ്ക്ക് എതിരെ മികച്ച തുടക്കം

Synopsis

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം.

ബെംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ കോലിയും പാര്‍ത്ഥീവും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 25 റണ്‍സെടുത്ത പാര്‍ത്ഥീവിനെ എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ റാണ പുറത്താക്കി. എന്നാല്‍ കോലിയും എബിഡിയും ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാംഗ്ലൂര്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റിന് 64 റണ്‍സെടുത്തിട്ടുണ്ട്. 

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലല്ലാത്ത ഹെറ്റ്‌മയര്‍ക്ക് പകരം പേസര്‍ ടിം സൗത്തിയും ഉമേഷ് യാദവിന് പകരം പവന്‍ നേഗിയും ബാംഗ്ലൂര്‍ ഇലവനിലെത്തി. ഇതേസമയം സുനില്‍ നരൈയ്‌നിന്‍റെ തിരിച്ചുവരവാണ് കൊല്‍ക്കത്തയിലെ ഏക മാറ്റം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍