അമ്പയര്‍ പണി മറന്നു; ആര്‍സിബി തോറ്റു; രോഷം അടക്കാനാവാതെ കോലി

Published : Mar 29, 2019, 08:57 AM ISTUpdated : Mar 29, 2019, 09:09 AM IST
അമ്പയര്‍ പണി മറന്നു; ആര്‍സിബി തോറ്റു; രോഷം അടക്കാനാവാതെ കോലി

Synopsis

 തങ്ങളുടെ വിജയം അമ്പയര്‍ തട്ടിമാറ്റിയതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആര്‍സിബി ആരാധകര്‍ പറയുന്നത്.  

ബംഗലൂരു: ഐപിഎല്ലില്‍ വന്‍ വിവാദമായി മുംബൈ ഇന്ത്യന്‍സ്-ആര്‍സിബി മത്സരത്തിലെ അവസാന ബോള്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 7 റണ്‍സ് എന്നാല്‍ ഇതില്‍ ഒരു റണ്‍ നേടി 6 റണ്ണിന്‍റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. എന്നാല്‍ മുംബൈ വിജയാഘോഷത്തിനിടെയാണ് ആ പിഴവ് സ്ക്രീനില്‍ തെളിഞ്ഞത്. മലിംഗ എറിഞ്ഞ അവസാന ബോള്‍ സ്റ്റെപ്പ് ഔട്ട് നോ ബോള്‍ ആയിരുന്നു.

എന്നാല്‍ അമ്പയര്‍ക്ക് പറ്റിയ പിഴവ് മൂലം ഇത് വിളിക്കപ്പെട്ടില്ല. നോ ബോളില്‍ 2 റണ്‍ നേടിയ ബംഗലൂരുവിന് ഇത് വിളിച്ചിരുന്നെങ്കില്‍ അടുത്ത പന്ത് ഫ്രീഹിറ്റ് കിട്ടുമായിരുന്നു. മാത്രവുമല്ല സ്ട്രൈക്കില്‍ വരുന്നത് എബി ഡിവില്ല്യേര്‍സ് ആയിരുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ വിജയം അമ്പയര്‍ തട്ടിമാറ്റിയതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആര്‍സിബി ആരാധകര്‍ പറയുന്നത്.

ആര്‍സിബി നായകന്‍ വീരാട് കോലിയും അമ്പയറിംഗിലെ മണ്ടത്തരത്തിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അമ്പയര്‍മാര്‍ കണ്ണുതുറന്ന് ഇരിക്കണമെന്നും നമ്മള്‍ കളിക്കുന്ന ഐപിഎല്‍ ആണെന്നും മത്സര ശേഷം കോലി പറ‌ഞ്ഞു. അവസാന പന്തില്‍ സംഭവിച്ചത് അപലപനീയമാണെന്ന് കോലി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍