ബാംഗ്ലൂരിന് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളി പഞ്ചാബ്; സാധ്യതാ ടീം

Published : Apr 24, 2019, 10:23 AM ISTUpdated : Apr 24, 2019, 10:26 AM IST
ബാംഗ്ലൂരിന് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളി പഞ്ചാബ്; സാധ്യതാ ടീം

Synopsis

മൂന്ന് കളി മാത്രം ജയിച്ച ബാംഗ്ലൂരിന് ആറ് പോയിന്‍റാണുള്ളത്. ഇന്ന് തോറ്റാല്‍ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യത അവസാനിക്കും.

ബെംഗളുരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടും. ബെംഗളുരുവിൽ രാത്രി എട്ട് മണിക്കാണ് മത്സരം. സീസണിലെ പതിനൊന്നാം മത്സരമാണ് ഇരുടീമുകളും കളിക്കുന്നത്.

അഞ്ച് വീതം ജയവും തോൽവിയും ഉള്ള പഞ്ചാബിന് പത്ത് പോയിന്‍റുള്ളപ്പോള്‍ മൂന്ന് കളി മാത്രം ജയിച്ച ബാംഗ്ലൂരിന് ആറ് പോയിന്‍റാണുള്ളത്. ഇന്ന് തോറ്റാല്‍ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യത അവസാനിക്കും. ഡെയ്ൽ സ്റ്റെയിന്‍ ടീമിനൊപ്പം ചേര്‍ന്നതിന് ശേഷം ബൗളിംഗ് മെച്ചപ്പെട്ടതാണ് ബാംഗ്ലൂരിന് ആശ്വാസമായിട്ടുള്ളത്.


ആര്‍സിബി സാധ്യതാ ടീം

വിരാട് കോലി, പാര്‍ത്ഥീവ് പട്ടേല്‍, മൊയിന്‍ അലി, മാര്‍ക്കസ് സ്റ്റോയിനിസ്, എബിഡി, അക്ഷദീപ് നാഥ്, പവന്‍ നേഗി, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഉമേഷ് യാദവ്, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍

കിംഗ്‌സ് ഇലവന്‍ സാധ്യതാ ടീം 

ആര്‍ അശ്വിന്‍, ക്രിസ് ഗെയ്‌ല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിംഗ്, മുരുകന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുജീബ് റഹ്‌മാന്‍, അര്‍ഷ്‌ദീപ് സിംഗ്, നിക്കോളാസ് പൂരന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും