പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ ഇന്ന് ബാംഗ്ലൂരിനെതിരെ

By Web TeamFirst Published Apr 30, 2019, 11:56 AM IST
Highlights

സാധ്യതയിൽ അൽപം മുന്നിൽ സ‌ഞ്ജു സാംസന്‍റെ രാജസ്ഥാ ൻ തന്നെയാണ്. മികച്ച ഫോമിൽ കളിച്ച ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ എന്നിവർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാവും.

ബാഗ്ലൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസും റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമുള്ള ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ബാംഗ്ലൂരില്‍ രാത്രി 8 മണിക്കാണ് മത്സരം., പന്ത്രണ്ട് കളിയിൽ പത്ത് പോയന്റാണ് രാജസ്ഥാൻ റോയൽസിന്റെ സമ്പാദ്യമെങ്കില്‍ എട്ടു പോയന്റാണ് ബാംഗ്ലൂരിനുള്ളത്. ഇന്ന് ജയിച്ചാലും അവസാന സ്ഥാനക്കാർ ആയതിനാൽ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ഇരുടീമിന്‍റെയും ഭാവി.

സാധ്യതയിൽ അൽപം മുന്നിൽ സ‌ഞ്ജു സാംസന്‍റെ രാജസ്ഥാ ൻ തന്നെയാണ്. മികച്ച ഫോമിൽ കളിച്ച ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ എന്നിവർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാവും. കൗമാരതാരം റയാൻ പരാഗ് പ്രതീക്ഷയ്ക്കൊത്ത് ബാറ്റ് വീശുന്നത് ആശ്വാസമാണ്. അജിങ്ക്യ രഹാനെയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിന്‍റെ സീസണിലെ അവസാന മത്സരം കൂടിയായിരിക്കും ഇത്.

നാല് കളിയിൽ മാത്രം ജയിച്ച ബാംഗ്ലൂരിന് വിരാട് കോലിയുടെയും എ ബി ഡിവിലിയേഴ്സിന്‍റെയും പ്രകടനമാണ് നിർണായകമാവുക. പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ന്‍റെ അഭാവത്തോടെ ബൗളിംഗ് വീണ്ടും ദുർബലമായി. ഇരുടീമും ഇരുപത് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാൻ പത്തിലും ബാംഗ്ലൂ എട്ടിലും ജയിച്ചു. രണ്ട് കളി ഉപേക്ഷിച്ചു.

click me!