ഐപിഎല്ലില്‍ ആദ്യ ജയം തേടി ബംഗലൂരുവും രാജസ്ഥാനും

Published : Apr 02, 2019, 11:28 AM IST
ഐപിഎല്ലില്‍ ആദ്യ ജയം തേടി ബംഗലൂരുവും രാജസ്ഥാനും

Synopsis

ഓപ്പണറായി ഇറങ്ങുന്ന നായകന്‍ രഹാനെ ടീമിന് ബാധ്യതയെന്ന് കരുതുന്നവരും കുറവല്ല. മൂന്നാം നമ്പറിലെത്തുന്ന സഞ്ജു സാംസണിൽ ടീമിന് പ്രതീക്ഷകള്‍ ഏറെ

ജയ്പൂര്‍: ഐപിഎല്ലില്‍ പരാജയ പരമ്പരയ്ക്ക് അറുതിവരുത്താന്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിലെ ആദ്യജയം തേടി രാജസ്ഥാന്‍ റോയൽസും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി എട്ടിനാണ് മത്സരം. സീസണിൽ

ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് രണ്ട് ടീമുകള്‍ മാത്രം. രാജസ്ഥാന്‍ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. കളത്തിലിറങ്ങിയ മൂന്ന് വട്ടവും തലകുനിച്ച് മടങ്ങി ഇരുടീമുകളും. പഞ്ചാബിനും ഹൈദരാബാദിനും ചെന്നൈക്കും എതിരെ  ജയസാധ്യതയുണ്ടായിട്ടും നിര്‍ണായകഅവസരങ്ങളില്‍ കളി മറന്നവരാണ് രാജസ്ഥാന്‍ റോയൽസ്.

ഓപ്പണറായി ഇറങ്ങുന്ന നായകന്‍ രഹാനെ ടീമിന് ബാധ്യതയെന്ന് കരുതുന്നവരും കുറവല്ല. മൂന്നാം നമ്പറിലെത്തുന്ന സഞ്ജു സാംസണിൽ ടീമിന് പ്രതീക്ഷകള്‍ ഏറെ. മറുവശത്ത് താരത്തിളക്കത്തിൽ മുന്നിലെങ്കിലും പിച്ചിൽ പതറുന്ന പതിവ് ദുരന്തം ആവര്‍ത്തിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്.

ഡിവിലിയേഴ്സും കോലിയും ഹെറ്റ്മയറും അടങ്ങുന്ന ബാറ്റിംഗ് നിര പിഴവുകള്‍ തിരുത്തിയാൽ രാജസ്ഥാന് പിടിച്ചുകെട്ടാനാകില്ല. എന്തായാലും നാലാം തോൽവി പ്ലോ ഓഫ് സാധ്യതകള്‍ പരുങ്ങലിലാക്കുമെന്നതു കൊണ്ടെങ്കിലും റോയൽസ് ഉണരുമെന്ന് കരുതാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍