
കൊല്‍ക്കത്ത: ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം സന്ദീപ് വാര്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേഴ്്‌സിയില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മുംബൈ ബാറ്റിങ് നിരയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താന്‍ സന്ദീപിനായി. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ സന്ദീപ് 29 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതും ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, എവിന്‍ ല്യൂയിസ്, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ.
കൊല്‍ക്കത്തയ്ക്കായി ബൗളിങ് ഓപ്പണ്‍ ചെയ്ത സന്ദീപ് 11 ഡോട്‌ബോളുകള്‍ എറിഞ്ഞു. 144 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ കേരള താരത്തെ സഞ്ജയ് മഞ്ജരേക്കര്‍ അടക്കമുള്ള കമന്റേറ്റര്‍മാര്‍ പ്രശംസിച്ചു. സീസണിന്റെ തുടക്കത്തില്‍ കൊല്‍ക്കത്ത ടീമിലെത്തിയ സന്ദീപ്, പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമായാണ് അന്തിമ ഇലവനിലെത്തിയത്.
നേരത്തെ ബാംഗ്ലൂര്‍ ടീമിലെത്തിയിരുന്നെങ്കിലും, കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. രഞ്ജി ട്രോഫി സീസണില്‍ 44 വിക്കറ്റെടുത്ത് കേരളത്തിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതോടെയാണ് സന്ദീപിന് ഐപിഎല്ലില്‍ അവസരം ലഭിച്ചത്. കൊല്‍ക്കത്തയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി രണ്ട്് മത്സരം ബാക്കിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!