അവര്‍ ചാംപ്യന്മാരാണ്; ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ അവരാണ്: ധവാന്‍

By Web TeamFirst Published Apr 30, 2019, 6:11 PM IST
Highlights

ഐപിഎല്‍ ചരിത്രത്തില്‍ ഇരുവരെ ഫൈനലില്‍ പ്രവേശിക്കാത്ത ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. 2012ലാണ് അവസാനമായി അവര്‍ പ്ലേഓഫില്‍ കടന്നത്. എന്നാല്‍ ഇത്തവണ രണ്ട് മത്സരങ്ങള്‍ അവശേഷിക്കെ തന്നെ ഡല്‍ഹി അവസാന നാലില്‍ ഉറപ്പിച്ചു.

ദില്ലി: ഐപിഎല്‍ ചരിത്രത്തില്‍ ഇരുവരെ ഫൈനലില്‍ പ്രവേശിക്കാത്ത ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. 2012ലാണ് അവസാനമായി അവര്‍ പ്ലേഓഫില്‍ കടന്നത്. എന്നാല്‍ ഇത്തവണ രണ്ട് മത്സരങ്ങള്‍ അവശേഷിക്കെ തന്നെ ഡല്‍ഹി അവസാന നാലില്‍ ഉറപ്പിച്ചു. കെട്ടിലും മട്ടിലും മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇത്തവണ വന്നത്. റിക്കി പോണ്ടിങും സൗരവ് ഗാംഗുലിയും കോച്ചിങ് സ്റ്റാഫായിട്ടും വന്നു. 

ഗുണം ടീമില്‍ കാണാനുമുണ്ട്. ടീമിന്റെ ഓപ്പണറായ ശിഖര്‍ ധവാന്‍ പറയുന്നതും ഇത് തന്നെയാണ്. ''ടീമിന്റെ വിജയങ്ങളില്‍ പരിശീലകര്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയ മുന്‍ ക്യാപ്റ്റന്‍മാരാണ്. അവര്‍ക്കറിയാം ടീമിനെ എങ്ങനെ തയ്യാറാക്കണമെന്ന്. അവര്‍ മുമ്പ് അവരവരുടെ ദേശീയ ടീമുകളെ വലിയ വിജയങ്ങളിലേക്ക് നയിച്ചവരാണ്. അവര്‍ക്ക് അറിയാം താരങ്ങളില്‍ എങ്ങനെ ആത്മവിശ്വാസമുണ്ടാക്കണമെന്ന്. 

ഡല്‍ഹി കാപിറ്റല്‍സ് ബൗളിങ്ങിലും ബാറ്റിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. യുവതാരങ്ങളായ ഋഷഭ് പന്ത്, ശ്രേയാസ് അയ്യര്‍, പൃഥ്വി എന്നി അഭിനന്ദിക്കാനും 33കാരന്‍ മറന്നില്ല.

click me!