മുംബൈക്കെതിരെ ഹൈദരാബാദിന് ടോസ്; മുംബൈ ടീമില്‍ മാറ്റം

Published : Apr 06, 2019, 07:45 PM IST
മുംബൈക്കെതിരെ ഹൈദരാബാദിന് ടോസ്; മുംബൈ ടീമില്‍ മാറ്റം

Synopsis

തുടക്കത്തിലെ തിരിച്ചടികള്‍ക്കുശേഷം ചെന്നൈയെ കീഴടക്കി വിജയവഴിയില്‍ തരിച്ചെത്തിയ മുംബൈ മലിംഗയില്ലാതെ ആണ് ഇറങ്ങുന്നത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിലെ തിരിച്ചടികള്‍ക്കുശേഷം ചെന്നൈയെ കീഴടക്കി വിജയവഴിയില്‍ തരിച്ചെത്തിയ മുംബൈ മലിംഗയില്ലാതെ ആണ് ഇറങ്ങുന്നത്. മലിംഗയ്ക്ക് പകരം അല്‍സാരി ജോസഫ് മുംബൈയുടെ അന്തിമ ഇലവനിലെത്തി.

ഇതിന് മുമ്പ് ഹൈദരാബാദില്‍ നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 200ന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. കെയ്ന്‍ വില്യാംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്നും ഹൈദരാബാദിനെ നയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍