
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫെറോസ് ഷാ കോട്‌ല ഗ്രൗണ്ടിലാണ് മത്സരം. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഡല്‍ഹി നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഇശാന്ത് ശര്‍മ, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തേവാട്ടിയ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പ്ലയിങ് ഇലവന്‍ താഴെ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, വിജയ് ശങ്കര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ശ്രേയാസ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തെവാട്ടിയ, സന്ദീപ് ലാമിച്ചനെ, കഗിസോ റബാദ, ഇശാന്ത് ശര്‍മ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!