കോലിയുടെയും ബംഗലൂരുവിന്റെയും പരിശീലനം കാണാനെത്തിയ അപ്രതീക്ഷിത അതിഥി

Published : Mar 20, 2019, 01:40 PM IST
കോലിയുടെയും ബംഗലൂരുവിന്റെയും പരിശീലനം കാണാനെത്തിയ അപ്രതീക്ഷിത അതിഥി

Synopsis

ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിയെ ചാമ്പ്യന്‍മാരാക്കിയശേഷമായിരുന്നു ഛേത്രി ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന് പിന്തുണയുമായി എത്തിയത്.

ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ പരിശീലനം കാണാനെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് താരങ്ങള്‍. കഴിഞ്ഞദിവസം ബംഗലൂരു ചിന്നസ്വമി സ്റ്റേഡിയത്തില്‍ നടന്ന ബംഗലൂരുവിന്റെ പരിശീലന സെഷനിലേക്കാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നായകന്‍ കൂടിയായ സുനില്‍ ഛേത്രി അപ്രതീക്ഷിതമായി കടന്നുവന്നത്.

ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിയെ ചാമ്പ്യന്‍മാരാക്കിയശേഷമായിരുന്നു ഛേത്രി ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന് പിന്തുണയുമായി എത്തിയത്. ഛേത്രിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയായ വിരാട് കോലി ഫുട്ബോളിലെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയെ ടീം അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

ഐപിഎല്‍ കിരീടം നേടാന്‍ ബംഗലൂരൂവിനാകട്ടെ എന്ന് ആശംസിച്ചാണ് ഛേത്രി മടങ്ങിയത്. ഛേത്രിയുമൊത്തുള്ള ചിത്രങ്ങള്‍ വിരാട് കോലിയും പിന്നീട് ട്വീറ്റ് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍