2010നുശേഷം ആദ്യം; ഹൈദരാബാദിനെതിരെ ധോണി കളിക്കാതിരിക്കാനുള്ള കാരണം വിശദീകരിച്ച് റെയ്ന

Published : Apr 17, 2019, 11:02 PM IST
2010നുശേഷം ആദ്യം; ഹൈദരാബാദിനെതിരെ ധോണി കളിക്കാതിരിക്കാനുള്ള കാരണം വിശദീകരിച്ച് റെയ്ന

Synopsis

പുറംവേദന അനുഭവപ്പെട്ട ധോണിക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ മത്സരത്തില്‍ വിശ്രമം അനുവദിച്ചതാണെന്ന് ഹൈദരാബാദിനെതിരെ ടോസ് നേടിയശേഷം റെയ്ന പറഞ്ഞു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചൈന്നൈ സൂപ്പര്‍ കിംഗ്സിനായി ടോസ് ചെയ്യാന്‍ എത്തിയത് നായകന്‍ ധോണിക്ക് പകരം സുരേഷ് റെയ്നയായിരുന്നു. 2010നുശേഷം ആദ്യമായാണ് ധോണി ചെന്നൈക്കായി ഒരു മത്സരം കളിക്കാതിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ പുറംവേദന അനുഭവപ്പെട്ട ധോണിയുടെ പരിക്കിനെക്കുറിച്ച് ആരാധകര്‍ ആശങ്കപ്പെട്ടിരിക്കെ ധോണിയുടെ അഭാവത്തിനുള്ള കാരണം സുരേഷ് റെയ്ന തന്നെ വ്യക്തമാക്കി. പുറംവേദന അനുഭവപ്പെട്ട ധോണിക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ മത്സരത്തില്‍ വിശ്രമം അനുവദിച്ചതാണെന്ന് ഹൈദരാബാദിനെതിരെ ടോസ് നേടിയശേഷം റെയ്ന പറഞ്ഞു.

ധോണി അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്നും റെയ്ന വ്യക്തമാക്കി. എട്ടു കളികളില്‍ ഏഴു ജയം നേടിയ ചെന്നൈ 14 പോയന്റുമായി പ്ലേ ഓഫ് യോഗ്യതക്ക് തൊട്ടടുത്താണ്. ധോണിക്ക് പകരം സാം ബില്ലിംഗ്സാണ് ഇന്ന് ചെന്നൈക്കായി ഇറങ്ങിയത്. ബില്ലിംഗ്സിന് റണ്‍സൊന്നും നേടാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍