
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കെ എല്‍ രാഹുല്‍ നേടിയ സെഞ്ചുറിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് വിവാദമായ കോഫി വിത്ത് കരണ്‍ ടിവി ചാറ്റ് ഷോയില്‍ തന്റെയൊപ്പമുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഒരോവറില്‍ 25 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. ഇത് പാണ്ഡ്യയോടുള്ള രാഹുലിന്റെ പ്രതികാരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകപക്ഷം.
ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം രാഹുലും പാണ്ഡ്യയും ആലിംഗനം ചെയ്യുന്ന ദൃശ്യം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കാനിരിക്കെ രാഹുലിന്റെ സെഞ്ചുറി കൃത്യമായ സമയത്തായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ രാഹുല്‍ സ്ഥാനുമുറപ്പിച്ചെന്നാണ് ഒരു വിഭാഗം കരുതുന്നത്.
കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് രാഹുലും പാണ്ഡ്യയും ബിസിസിഐ ഓംബുഡ്സ്മാന് മുമ്പാകെ ഹാജരായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!