മികച്ച ഫീല്‍ഡറൊക്കെ തന്നെ; പറഞ്ഞിട്ടെന്താ, ഐപിഎല്ലില്‍ കൈവിട്ട് കളിച്ച് കോലിക്ക് നാണക്കേടിന്റെ നേട്ടം

Published : Apr 23, 2019, 05:48 PM IST
മികച്ച ഫീല്‍ഡറൊക്കെ തന്നെ; പറഞ്ഞിട്ടെന്താ, ഐപിഎല്ലില്‍ കൈവിട്ട് കളിച്ച് കോലിക്ക് നാണക്കേടിന്റെ നേട്ടം

Synopsis

ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത പല യുവതാരങ്ങള്‍ക്കും മാതൃകയാണ്.

ബംഗളൂരു: ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത പല യുവതാരങ്ങള്‍ക്കും മാതൃകയാണ്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലേേഞ്ചഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോലി ഒരു നാണക്കേടിന്റെ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരിക്കലും കോലിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കാത്ത റെക്കോഡ്.

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ക്യാച്ച് വിട്ടുക്കളഞ്ഞവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. കോലിക്ക് നേരെ വന്ന ആറ് ക്യാച്ചുകളില്‍ നാലും കോലി നഷ്ടപ്പെടുത്തി. 33 ശതമാനം മാത്രമാണ് കോലി ക്യാച്ചാക്കി മാറ്റിയത്. സീസണില്‍ ആര്‍സിബിയുടെ തോല്‍വികള്‍ക്ക് ഒരു പ്രധാനകാരണം ഫീല്‍ഡിങ്ങിലെ മോശം പ്രകടനമായിരുന്നു.

ഈ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം സ്ഥാനത്തുണ്ട്. ആറ് ക്യാച്ചുകള്‍ ആര്‍ച്ചര്‍ക്ക് നേരെ വന്നപ്പോള്‍ അതില്‍ മൂന്നും ആര്‍ച്ചര്‍ വിട്ടുകളഞ്ഞു. മുംബൈക്കെതിരായ മത്സരത്തിലാണ് ആര്‍ച്ചര്‍ മൂന്ന് ക്യാച്ചും വിട്ടുക്കളഞ്ഞത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യൂസഫ് പഠാന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വീതം കാച്ചുകള്‍ വിട്ടുക്കളഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍