വിക്കറ്റിന് പിന്നിലും ധോണിയെ ഓര്‍മ്മിപ്പിച്ച് പന്ത്; മിന്നല്‍ സ്റ്റംപിങ്- വീഡിയോ

Published : Mar 27, 2019, 11:39 AM IST
വിക്കറ്റിന് പിന്നിലും ധോണിയെ ഓര്‍മ്മിപ്പിച്ച് പന്ത്; മിന്നല്‍ സ്റ്റംപിങ്- വീഡിയോ

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ പന്ത് തിളങ്ങി. എം എസ് ധോണിയെ ഓര്‍മ്മിപ്പിച്ച് മിന്നല്‍ സ്റ്റംപിങും പന്തിന്‍റെ വകയുണ്ടായിരുന്നു. 

ദില്ലി: ബാറ്റിംഗ് വെടിക്കെട്ടില്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലും എം എസ് ധോണിയെ യുവതാരം ഋഷഭ് പന്ത് ഓര്‍മ്മിപ്പിക്കുകയാണ്. 'ചോരുന്ന കൈകള്‍' എന്ന് വിമര്‍ശനങ്ങള്‍ കേട്ടിരുന്ന പന്ത് ഓരോ ഐപിഎല്‍ മത്സരങ്ങള്‍ കഴിയുമ്പോഴും മെച്ചപ്പെട്ട് വരികയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ പന്ത് തിളങ്ങി. എം എസ് ധോണിയെ ഓര്‍മ്മിപ്പിച്ച് മിന്നല്‍ സ്റ്റംപിങും പന്തിന്‍റെ വകയുണ്ടായിരുന്നു. 

ചെന്നൈ സൂപ്പര്‍ കിം‌ഗ്‌സിന് മികച്ച തുടക്കം സമ്മാനിച്ച ഷെയ്‌ന്‍ വാട്‌സണ്‍ പുറത്തായത് ഋഷഭ് പന്തിന്‍റെ ശരവേഗത്തിലായിരുന്നു. അമിത് മിശ്ര എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച വാട്‌സണെ പന്ത് സ്റ്റംപ് ചെയ്തു. പുറത്താകുമ്പോള്‍ 26 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 44 റണ്‍സെടുത്തിരുന്നു വാട്‌സണ്‍. 

ഋഷഭ് പന്തിന്‍റെ മിന്നല്‍ സ്റ്റംപിങ് കാണാന്‍ ക്ലിക്ക് ചെയ്യുക...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും