അങ്ങോട്ട് ഓട്ടം... ഇങ്ങോട്ട് ഓട്ടം.., മൊത്തം കണ്‍ഫ്യൂഷന്‍; ചെന്നൈ താരങ്ങളായ ഫാഫിനും വാട്‌സണും സംഭവിച്ചത്- വീഡിയോ

By Web TeamFirst Published May 11, 2019, 1:13 PM IST
Highlights

ഡല്‍ഹി കാപിറ്റല്‍സിനെതിരായ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലേക്ക് നയിച്ചത് ഷെയ്ന്‍ വാട്‌സണ്‍- ഫാഫ് ഡുപ്ലെസിസ് സഖ്യത്തിന്റെ കൂട്ടുക്കെട്ടാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഇരുവരും 50 റണ്‍സ് വീതം നേടിയിരുന്നു.

വിശാഖപട്ടണം: ഡല്‍ഹി കാപിറ്റല്‍സിനെതിരായ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലേക്ക് നയിച്ചത് ഷെയ്ന്‍ വാട്‌സണ്‍- ഫാഫ് ഡുപ്ലെസിസ് സഖ്യത്തിന്റെ കൂട്ടുക്കെട്ടാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഇരുവരും 50 റണ്‍സ് വീതം നേടിയിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇവരില്‍ ഒരാളെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. 

ഡല്‍ഹി ഫീല്‍ഡര്‍മാരുടെ അശ്രദ്ധയാണ് ഉറപ്പായ ഒരു വിക്കറ്റ് നിഷേധിച്ചത്. ട്രന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം പന്തിലാണ് സംഭവം. ഫാഫ് സിംഗിളിനായി രണ്ടടി മുന്നോട്ട് വച്ചു. അപ്പോഴേക്കും ഷെയ്ന്‍ വാട്‌സണ്‍ പിച്ചിന്റെ പകുതിയോളം എത്തിയിരുന്നു. എന്നാല്‍ ഫാഫ് തിരിഞ്ഞ് ഓടി. ഞൊടിയിടയില്‍ വാട്‌സണും വാട്‌സണും നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് ഓടി. അതിനിടെ പന്തെടുത്ത ഫീല്‍ഡര്‍ അക്ഷര്‍ പട്ടേല്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് കൈയിലൊതുക്കിയ കോളിന്‍ മണ്‍റോയ്ക്ക് സ്റ്റംപില്‍ ഒന്ന് തട്ടിയാല്‍ മതിയായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

രസകരമായ സംഭവത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

click me!