
ഹൈദരാബാദ്: ക്രിക്കറ്റിലെ വികൃതി പയ്യന്മാരൂടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ്. മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് കൊണ്ട് എറിഞ്ഞതൊക്കെ ഒരു ഉദാഹരണം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും ഒരു സംഭവമുണ്ടായി. പൊള്ളാര്‍ഡ് ക്രീസില്‍ നില്‍ക്കെ ചെന്നൈയുടെ അവസാന ഓവര്‍ എറിയുന്നത് ഡ്വെയ്ന്‍ ബ്രാവോ.
ബ്രാവോയുടെ മൂന്നാം പന്ത് വൈഡ് ക്രീസിന് പുറത്ത് കൂടെയാണ് പോയതെങ്കിലും അംപയര്‍ വൈഡ് വിളിച്ചില്ല. അംപയറുടെ തീരുമാനത്തില്‍ നിരാശനായ പൊള്ളാര്‍ഡ് ബാറ്റ് വായുവിലേക്ക് ഉയര്‍ത്തിയിട്ടു. പിന്നീട് നാലാം പന്തെറിയാനെത്തിപ്പോള്‍ ഓഫ് സൈഡിലേക്ക് കേറി നില്‍ക്കുകയും പിന്നാലെ പന്ത് ഫേസ് ചെയ്യുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഉടനെ അംപയര്‍മാര്‍ക്ക് ഇടപെടേണ്ടി വന്നു. ഇതെല്ലാം ശാന്തനായി നോക്കി നില്‍ക്കുകയായിരുന്നു ധോണി. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!