
ദില്ലി: വിവാദത്തോടെയാണ് കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ടീം ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കിയതായിരുന്നു വിവാദം സംഭവം. ശേഷം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും അശ്വിനെതിരെ വന്നു. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലും അശ്വിന്‍ ഒരു മങ്കാദിങ് വിക്കറ്റിന് മുതിര്‍ന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ശിഖര്‍ ധവാന്‍ ക്രീസില്‍ തന്നെ ഉറച്ചു നിന്നതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ ഇത്തവണ ഒരു വാണിങ് നല്‍കിയിരുന്നു അശ്വിന്‍. അടുത്ത ഓവറില്‍ പന്തെറിയാനെത്തിയപ്പോള്‍ അശ്വിന്‍, ധവാനെതിരെ ഒന്നുകൂടെ മങ്കാദിങ്ങിന് ശ്രമിച്ചു. എന്നാല്‍ ധവാന്‍ ബാറ്റ് ക്രീസില്‍ ഉറച്ച് വെക്കുകയായിരുന്നു. പിന്നീട് അശ്വിനെ പരിഹസിക്കുന്ന രീതിയില്‍ ധവാന്‍ ക്രീസില്‍ തന്നെ മുട്ടുക്കുത്തി നിന്നു.
അടുത്ത പന്ത് എറിയാനെത്തിയപ്പോള്‍ ക്രീസില്‍ നിന്ന് ഓടുന്ന രീതിയില്‍ ശരീരം ഒന്നാകെ ഇളക്കി അശ്വിനുള്ള മറുപടി കൊടുക്കുന്നുണ്ടായിരുന്നു ധവാന്‍. കളി പറച്ചലുക്കാരിലും കാണികളിലും ഒരുപോലെ ചിരിപടര്‍ത്തിയ വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!